Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mukesh Ambani

മെ​​ഗാ ഐ​​പി​​ഒ​​യു​​മാ​​യി ജി​​യോ

കൊ​​ച്ചി/​​മും​​ബൈ: റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സി​​ന്‍റെ ഡി​​ജി​​റ്റ​​ൽ സ​​ർ​​വീ​​സ് വി​​ഭാ​​ഗ​​മാ​​യ ജി​​യോ പ്ലാ​​റ്റ്ഫോം​​സ് പ്രാ​​ഥ​​മി​​ക ഓ​​ഹ​​രി വി​​ൽ​​പ്പ​​ന​​യ്ക്കാ​​യു​​ള്ള ക​​ര​​ട് രേ​​ഖ​​ക​​ൾ വി​​പ​​ണി നി​​യ​​ന്ത്ര​​ണ ഏ​​ജ​​ൻ​​സി​​യാ​​യ സെ​​ബി​​ക്ക് സ​​മ​​ർ​​പ്പി​​ച്ചു.

റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ് ലി​​മി​​റ്റ​​ഡി​​ന്‍റെ 49-ാമ​​ത് വാ​​ർ​​ഷി​​ക പൊ​​തു​​യോ​​ഗ​​ത്തി​​ലാ​​ണ് ക​​ന്പ​​നി ചെ​​യ​​ർ​​മാ​​നും മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​റു​​മാ​​യ മു​​കേ​​ഷ് അം​​ബാ​​നി ഈ ​​സു​​പ്ര​​ധാ​​ന പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തി​​യ​​ത്.

വി​​പ​​ണി വി​​ദ​​ഗ്ധ​​രു​​ടെ വി​​ല​​യി​​രു​​ത്ത​​ൽ അ​​നു​​സ​​രി​​ച്ച്, 130 മു​​ത​​ൽ 180 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ വ​​രെ മൂ​​ല്യ​​ത്തി​​ലാ​​ണ് ജി​​യോ പ്ലാ​​റ്റ്ഫോം​​സ് വി​​പ​​ണി​​യി​​ലേ​​ക്ക് എ​​ത്തു​​ന്ന​​ത്. അ​​ങ്ങ​​നെ​​യാ​​ണെ​​ങ്കി​​ൽ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി വി​​പ​​ണി ച​​രി​​ത്ര​​ത്തി​​ലെ ത​​ന്നെ ഏ​​റ്റ​​വും വ​​ലി​​യ ഐ​​പി​​ഒ ആ​​യി​​രി​​ക്കും ഇ​​ത്.

“ജി​​യോ പ്ലാ​​റ്റ്ഫോം​​സി​​ന്‍റെ ബോ​​ർ​​ഡ് ഇ​​ന്ന് (വെ​​ള്ളി​​യാ​​ഴ്ച) രാ​​വി​​ലെ ഐ​​പി​​ഒ​​യു​​ടെ ഡ്രാ​​ഫ്റ്റ് റെ​​ഡ് ഹെ​​റിം​​ഗ് പ്രോ​​സ്പെ​​ക്ട​​സി​​ന്’ അം​​ഗീ​​കാ​​രം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ഇ​​ത് ഇ​​ന്ന് (വെ​​ള്ളി​​യാ​​ഴ്ച) ത​​ന്നെ സെ​​ബി​​യു​​ടെ മു​​ൻ​​പാ​​കെ സ​​മ​​ർ​​പ്പി​​ക്കും,” വാ​​ർ​​ഷി​​ക പൊ​​തു​​യോ​​ഗ​​ത്തി​​ൽ മു​​കേ​​ഷ് അം​​ബാ​​നി പ​​റ​​ഞ്ഞു.

ജി​​യോ പ്ലാ​​റ്റ്ഫോം​​സ് ലി​​മി​​റ്റ​​ഡി​​ന്‍റെ പെ​​യ്ഡ്-​​അ​​പ്പ് ഇ​​ക്വി​​റ്റി ഷെ​​യ​​ർ ക്യാ​​പി​​റ്റ​​ലി​​ന്‍റെ 66.43 ശ​​ത​​മാ​​നം ഓ​​ഹ​​രി​​ക​​ളും റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സി​​ന്‍റെ കൈ​​വ​​ശ​​മാ​​ണു​​ള്ള​​ത്. ബാ​​ക്കി​​യു​​ള്ള 33.57 ശ​​ത​​മാ​​നം ഓ​​ഹ​​രി​​ക​​ളി​​ൽ 17.71 ശ​​ത​​മാ​​ന​​വും ആ​​ഗോ​​ള സാ​​ങ്കേ​​തി​​ക ഭീ​​മന്മാ​​രാ​​യ മെ​​റ്റാ, ഗൂ​​ഗി​​ൾ എ​​ന്നി​​വ​​രു​​ടെ പ​​ക്ക​​ലാ​​ണ്.

ബോം​​ബെ സ്റ്റോ​​ക്ക് എ​​ക്സ്ചേ​​ഞ്ചി​​ന് ന​​ൽ​​കി​​യ ഒൗ​​ദ്യോ​​ഗി​​ക വി​​വ​​ര പ്ര​​കാ​​രം, 10 രൂ​​പ മു​​ഖ​​വി​​ല​​യു​​ള്ള 27 കോ​​ടി വ​​രെ​​യു​​ള്ള പു​​തി​​യ ഇ​​ക്വി​​റ്റി ഓ​​ഹ​​രി​​ക​​ളാ​​ണ് ജി​​യോ വി​​പ​​ണി​​യി​​ൽ ഇ​​റ​​ക്കു​​ന്ന​​ത്.

സെ​​ബി​​യു​​ടെ നി​​ബ​​ന്ധ​​ന​​ക​​ൾ​​ക്ക് വി​​ധേ​​യ​​മാ​​യി ‘ബു​​ക്ക് ബി​​ൽ​​ഡിം​​ഗ്’ പ്ര​​ക്രി​​യ​​യി​​ലൂ​​ടെ​​യാ​​യി​​രി​​ക്കും ഓ​​ഹ​​രി​​ക​​ളു​​ടെ വി​​ല നി​​ശ്ച​​യി​​ക്കു​​ക. ആ​​വ​​ശ്യ​​മാ​​യ നി​​യ​​ന്ത്ര​​ണ അ​​നു​​മ​​തി​​ക​​ൾ ല​​ഭി​​ക്കു​​ന്ന മു​​റ​​യ്ക്കാ​​യി​​രി​​ക്കും ഐ​​പി​​ഒ ന​​ട​​പ​​ടി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​കു​​ക.

Kerala

ഗു​രു​വാ​യൂ​രി​ൽ ദ​ർ​ശ​നം ന​ട​ത്തി മു​കേ​ഷ് അം​ബാ​നി

ഗു​​രു​​വാ​​യൂ​​ർ: ഗു​​രു​​വാ​​യൂ​​ർ ക്ഷേ​​ത്ര​​ദ​​ർ​​ശ​​ന​​ത്തി​​നെ​​ത്തി​​യ പ്ര​​മു​​ഖ വ്യ​​വ​​സാ​​യി മു​​കേ​​ഷ് അം​​ബാ​​നി ദേ​​വ​​സ്വം നി​​ർ​​മി​​ക്കു​​ന്ന മ​​ൾ​​ട്ടി സ്പെ​​ഷാ​​ലി​​റ്റി ആ​​ശു​​പ​​ത്രി​​ക്കാ​​യി 15 കോ​​ടി​​യു​​ടെ ചെ​​ക്ക് കൈ​​മാ​​റി. ആ​​ശു​​പ​​ത്രി നി​​ർ​​മാ​​ണ​​ത്തി​​നു​​ള്ള ആ​​ദ്യ ഗ​​ഡു​​വാ​​യാ​​ണു തു​​ക ന​​ൽ​​കി​​യ​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ ദ​​ർ​​ശ​​ന​​ത്തി​​നെ​​ത്തി​​യ അം​​ബാ​​നി ആ​​ശു​​പ​​ത്രി നി​​ർ​​മാ​​ണ​​ത്തി​​നാ​​വ​​ശ്യ​​മാ​​യ മു​​ഴു​​വ​​ൻ​​തു​​ക​​യും ന​​ൽ​​കാ​​മെ​​ന്നും അ​​റി​​യി​​ച്ചു.
ആ​​ന​​ക്കോ​​ട്ട​​യി​​ൽ അ​​ത്യാ​​ധു​​നി​​ക​​രീ​​തി​​യി​​ലു​​ള്ള ലാ​​ബ് സൗ​​ക​​ര്യം ഒ​​രു​​ക്കു​​ന്ന​​തി​​നു​​ള്ള മു​​ഴു​​വ​​ൻ കാ​​ര്യ​​ങ്ങ​​ളും ചെ​​യ്തു​​ന​​ൽ​​കാ​​മെ​​ന്നും വാ​​ഗ്ദാ​​നം ചെ​​യ്ത​​താ​​യി അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​ർ ഒ.​​ബി. അ​​രു​​ണ്‍​കു​​മാ​​ർ അ​​റി​​യി​​ച്ചു.


ആ​​ന​​ക​​ളു​​ടെ എ​​ക്സ്റേ മു​​ത​​ൽ ര​​ക്ത​​പ​​രി​​ശോ​​ധ​​ന, സ്കാ​​നിം​​ഗ് എ​​ന്നി​​വ ന​​ട​​ത്തു​​ന്ന സം​​വി​​ധാ​​ന​​മാ​​ണ് ഒ​​രു​​ക്കു​​ന്ന​​ത്. ഇ​​പ്പോ​​ഴ​​ത്തെ ആ​​ശു​​പ​​ത്രി സ്ഥി​​തി​​ചെ​​യ്യു​​ന്ന സ്ഥ​​ല​​ത്താ​​ണു പു​​തി​​യ ആ​​ശു​​പ​​ത്രി വ​​രു​​ന്ന​​ത്. 1.45 ഏ​​ക്ക​​റി​​ൽ 82,363 ച​​തു​​ര​​ശ്ര​​അ​​ടി​​യി​​ൽ ബേ​​സ്മെ​​ന്‍റ് ഉ​​ൾ​​പ്പെ​​ടെ അ​​ഞ്ചു​​ നി​​ല​​ക​​ളി​​ലാ​​യാ​​ണു നി​​ർ​​മാ​​ണം. ദേ​​വ​​സ്വം ക​​മ്മീ​​ഷ​​ണ​​റു​​ടെ അ​​നു​​മ​​തി ല​​ഭി​​ച്ചാ​​ലു​​ട​​ൻ നി​​ർ​​മാ​​ണം ആ​​രം​​ഭി​​ക്കും.


രാ​​വി​​ലെ ഏ​ഴ​ര​യോ​ടെ​​യാ​​ണ് മു​​കേ​​ഷ് അം​​ബാ​​നി ദ​​ർ​​ശ​​ന​​ത്തി​​നെ​​ത്തി​​യ​​ത്. പൊ​​തു​​അ​​വ​​ധി ദി​​വ​​സം വി​​ഐ​​പി ദ​​ർ​​ശ​​ന​​ത്തി​​നു നി​​യ​​ന്ത്ര​​ണ​​മു​​ണ്ടാ​​യി​​രു​​ന്ന​​തി​​നാ​​ൽ 25 പേ​​ർ​​ക്കു​​ള്ള നെ​​യ് വി​​ള​​ക്ക് വ​​ഴി​​പാ​​ട് ചീ​​ട്ടാ​​ക്കി​​യാ​​ണ് മു​​കേ​​ഷ് അം​​ബാ​​നി​​യും കൂ​​ടെ​​യു​​ള്ള​​വ​​രും ദ​​ർ​​ശ​​നം ന​​ട​​ത്തി​​യ​​ത്. സോ​​പാ​​ന​​ത്തി​​ൽ കാ​​ണി​​ക്ക​​യ​​ർ​​പ്പി​​ച്ച് ദ​​ർ​​ശ​​നം ന​​ട​​ത്തി​​യ അ​​ദ്ദേ​​ഹ​​ത്തി​​നു മേ​​ൽ​​ശാ​​ന്തി മൂ​​ർ​​ത്തി​​യേ​​ട​​ത്ത് സു​​ധാ​​ക​​ര​​ൻ ന​​ന്പൂ​​തി​​രി പ്ര​​സാ​​ദം ന​​ൽ​​കി. ശ്രീ​​വ​​ത്സ​​ത്തി​​ലെ​​ത്തി​​യ മു​​കേ​​ഷ് അം​​ബാ​​നി​​യെ ദേ​​വ​​സ്വം ചെ​​യ​​ർ​​മാ​​ൻ ഡോ. ​​വി.​​കെ. വി​​ജ​​യ​​ൻ, ഭ​​ര​​ണ സ​​മി​​തി​​അം​​ഗം സി. ​​മ​​നോ​​ജ്, അ​​ഡ്മി​​നിസ്ട്രേ​​റ്റ​​ർ ഒ.​​ബി. അ​​രു​​ണ്‍​കു​​മാർ എ​​ന്നി​​വ​​ർ ചേ​​ർ​​ന്നു സ്വീ​​ക​​രി​​ച്ചു.

Business

ഇന്ത്യൻ ഉദാരമതികളുടെ സംഭാവന 10,380 കോടി രൂപ; മുന്നിൽ ശിവ് നാടാർ

മും​​ബൈ: എ​​ഡെ​​ൽ​​ഗീ​​വ് ഹു​​റൂ​​ണ്‍ ഇ​​ന്ത്യ ഫി​​ലാ​​ന്ത്രോ​​പ്പി ലി​​സ്റ്റ് 2025 പു​​റ​​ത്തു​​വി​​ട്ട ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും ഉ​​ദാ​​ര​​മ​​തി​​ക​​ളാ​​യ വ്യ​​ക്തി​​ക​​ൾ 2025ൽ ​​മൊ​​ത്ത​​ത്തി​​ൽ 10,380 കോ​​ടി രൂ​​പ സം​​ഭാ​​വ​​ന ചെ​​യ്തു. ഈ ​​ലി​​സ്റ്റി​​ൽ 12 പു​​തി​​യ അം​​ഗ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടെ 191 ജീ​​വ​​കാ​​രു​​ണ്യ​​പ്ര​​വ​​ർ​​ത്ത​​ക​​രാ​​ണു​​ള്ള​​ത്. ക​​ഴി​​ഞ്ഞ മൂ​​ന്നു വ​​ർ​​ഷ​​ത്തി​​നി​​ടെ​​യു​​ള്ള മൊ​​ത്തം സം​​ഭാ​​വ​​ന​​യി​​ൽ 85 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യാ​​ണു​​ണ്ടാ​​യ​​ത്. ഇ​​ത് ഇ​​ന്ത്യ​​യി​​ലെ ജീ​​വ​​കാ​​രു​​ണ്യ സം​​സ്കാ​​ര​​ത്തി​​ൽ ശ​​ക്ത​​മാ​​യ കു​​തി​​ച്ചു​​ചാ​​ട്ട​​മാ​​ണ് കാ​​ണി​​ക്കു​​ന്ന​​ത്.

ജീ​​വ​​കാ​​രു​​ണ്യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ സം​​ഭാ​​വ​​ന ന​​ല്കു​​ന്ന കാ​​ര്യ​​ത്തി​​ൽ ഒ​​ന്നാ​​മ​​ത് എ​​ച്ച്സി​​എ​​ൽ സ്ഥാ​​പ​​ക​​ൻ ശി​​വ് നാ​​ടാ​​ർ ആ​​ൻ​​ഡ് ഫാ​​മി​​ലി​​യാ​​ണ്. 2708 കോ​​ടി രൂ​​പ​​യു​​ടെ വാ​​ർ​​ഷി​​ക സം​​ഭാ​​വ​​ന​​യാ​​ണ് നാ​​ടാ​​ർ ന​​ട​​ത്തി​​യ​​ത്. അ​​ഞ്ചു വ​​ർ​​ഷ​​ത്തി​​നി​​ടെ നാ​​ലാം ത​​വ​​ണ​​യും അ​​ദ്ദേ​​ഹം ഇ​​ന്ത്യ​​യു​​ടെ ഏ​​റ്റ​​വും ഉ​​ദാ​​ര​​മ​​തി​​യെ​​ന്ന പേ​​ര് നി​​ല​​നി​​ർ​​ത്തി.

ശി​​വ് നാ​​ടാ​​രു​​ടെ സം​​ഭാ​​വ​​ന​​ക​​ൾ ദി​​വ​​സേ​​ന ഏ​​ക​​ദേ​​ശം 7.4 കോ​​ടി രൂ​​പ​​യ്ക്കു തു​​ല്യ​​മാ​​ണ്. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തേക്കാ​​ൾ 26 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യാ​​ണ് സം​​ഭാ​​വ​​ന​​ക​​ളി​​ൽ ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്. ഈ ​​തു​​ക പ്ര​​ധാ​​ന​​മാ​​യും ന​​ൽ​​കു​​ന്ന​​ത് ശി​​വ് നാ​​ടാ​​ർ ഫൗ​​ണ്ടേ​​ഷ​​ൻ വ​​ഴി​​യാ​​ണ്. ഇ​​ത് വി​​ദ്യാ​​ഭ്യാ​​സം, ക​​ല, സം​​സ്കാ​​രം എ​​ന്നീ മേ​​ഖ​​ല​​ക​​ളി​​ലാ​​ണ് ശ്ര​​ദ്ധ​​കേ​​ന്ദ്രീ​​ക​​രി​​ക്കു​​ന്ന​​ത്.

ആ​​ദ്യ പ​​ത്ത് ഉ​​ദാ​​ര​​മ​​തി​​ക​​ൾ

പ​​ട്ടി​​ക​​യി​​ലെ ആ​​ദ്യ പ​​ത്തു​​പേ​​ർ ചേ​​ർ​​ന്ന് ആ​​കെ 5834 കോ​​ടി രൂ​​പ സം​​ഭാ​​വ​​ന ചെ​​യ്തു. ഇ​​ത് മൊ​​ത്തം സം​​ഭാ​​വ​​ന​​യു​​ടെ 5834 കോ​​ടി രൂ​​പ​​വ​​രും. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ​​ക്കാ​​ൾ 26 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യാ​​ണു​​ണ്ടാ​​യ​​ത്.
ഹി​​ന്ദു​​ജ ഫാ​​മി​​ലി, സു​​ധി​​ർ ആ​​ൻ​​ഡ് സ​​മീ​​ർ മേ​​ത്ത, സൈ​​റ​​സ് ആ​​ൻ​​ഡ് അ​​ദാ​​ർ പൂ​​ന​​വാ​​ല എന്നിവർ ആ​​ദ്യ പ​​ത്തി​​ൽ ഈ ​​വ​​ർ​​ഷ​​മെ​​ത്തി​​യ​​വ​​രാ​​ണ്. ഏ​​ഴ്, ഒ​​ന്പ​​ത്, പ​​ത്ത് സ്ഥാ​​ന​​ങ്ങ​​ളി​​ൽ ഇ​​ടം​​പി​​ടി​​ച്ചു.

ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള മു​​കേ​​ഷ് അം​​ബാ​​നി ആ​​ൻ​​ഡ് ഫാ​​മി​​ലി​​യു​​ടെ സം​​ഭാ​​വ​​ന 626 കോ​​ടി രൂ​​പ​​യാ​​ണ്. മു​​കേ​​ഷ് അം​​ബാ​​നി​​യു​​ടെ​​യും കു​​ടും​​ബ​​ത്തി​​ന്‍റെ​​യും പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ റി​​ല​​യ​​ൻ​​സ് ഫൗ​​ണ്ടേ​​ഷ​​ൻ വ​​ഴി​​യാ​​ണ് ന​​ട​​ത്തു​​ന്ന​​ത്. വി​​ദ്യാ​​ഭ്യാ​​സം, ആ​​രോ​​ഗ്യ​​പ​​രി​​പാ​​ല​​നം, ഗ്രാ​​മ പ​​രി​​വ​​ർ​​ത്ത​​നം, വ​​നി​​താ ശ​​ക്തീ​​ക​​ര​​ണം, പൈ​​തൃ​​ക സം​​ര​​ക്ഷ​​ണം എ​​ന്നി​​വ​​യാ​​ണ് മേ​​ഖ​​ല​​ക​​ൾ.

മൂ​​ന്നാം സ്ഥാ​​നം നി​​ല​​നി​​ർ​​ത്തി​​യ ബ​​ജാ​​ജ് ഫാ​​മി​​ലി​​യു​​ടെ ജീ​​വ​​കാ​​രു​​ണ്യ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ജം​​നാ​​ലാ​​ൽ ക​​നി​​റാം ബ​​ജാ​​ജ് ട്ര​​സ്റ്റ്, ക​​മ​​ല​​ന​​യ​​ൻ ജം​​നാ​​ലാ​​ൽ ബ​​ജാ​​ജ് ഫൗ​​ണ്ടേ​​ഷ​​ൻ എ​​ന്നി​​വ​​യി​​ലൂ​​ടെ ഇ​​ന്ത്യ​​യി​​ലെ ഗ്രാ​​മീ​​ണ മേ​​ഖ​​ല​​യി​​ലു​​ട​​നീ​​ളം സാ​​മൂ​​ഹി​​ക, സാ​​ന്പ​​ത്തി​​ക സം​​രം​​ഭ​​ങ്ങ​​ൾ​​ക്കു നേ​​തൃ​​ത്വം ന​​ല്കു​​ന്നു.

നാ​​ലാം സ്ഥാ​​നം നി​​ല​​നി​​ർ​​ത്തി കു​​മാ​​ർ മം​​ഗ​​ളം ബി​​ർ​​ള​​യും കു​​ടും​​ബ​​വും 440 കോ​​ടി രൂ​​പ സം​​ഭാ​​വ​​ന ചെ​​യ്തു. ഈ ​​തു​​ക​​യു​​ടെ ഏ​​ക​​ദേ​​ശം 20 ശ​​ത​​മാ​​നം നേ​​രി​​ട്ട് സ്വ​​കാ​​ര്യ ഫ​​ണ്ടു​​ക​​ളി​​ൽ​​നി​​ന്നാ​​ണ് വ​​ന്ന​​ത്. വി​​ദ്യാ​​ഭ്യാ​​സം, ആ​​രോ​​ഗ്യ​​പ​​രി​​പാ​​ല​​നം, വ​​നി​​താ ശ​​ക്തീ​​ക​​ര​​ണം, കാ​​യി​​കം എ​​ന്നി​​വ​​യ്ക്കാ​​ണ് സം​​ഭാ​​വ​​ന ന​​ൽ​​കു​​ന്ന​​ത്.

അ​​ഞ്ചാ​​മ​​തു​​ള്ള ഗൗ​​തം അ​​ദാ​​നി​​യും കു​​ടും​​ബ​​ത്തി​​ന്‍റെ സം​​ഭാ​​വ​​ന​​യി​​ൽ ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തേ​​ക്കാ​​ൾ 17 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യാ​​ണു​​ണ്ടാ​​യ​​ത്. വി​​ദ്യാ​​ഭ്യാ​​സം, നൈ​​പു​​ണ്യ വി​​ക​​സ​​നം, ക​​മ്യൂ​​ണി​​റ്റി ആ​​രോ​​ഗ്യ പ​​രി​​പാ​​ടി​​ക​​ൾ എ​​ന്നി​​വ​​യ്ക്കാ​​ണ് സം​​ഭാ​​വ​​ന ന​​ൽ​​കു​​ന്ന​​ത്.

ആ​​റാ​​മ​​തു​​ള്ള ന​​ന്ദ​​ൻ നി​​ലേ​​ക​​നി സം​​ഭാ​​വ​​ന​​ക​​ൾ ചെ​​യ്യു​​ന്ന​​ത് നി​​ലേ​​ക​​നി ഫി​​ലാ​​ന്ത്രോ​​പ്പീ​​സ് വ​​ഴി​​യാ​​ണ്.
നി​​ലേ​​ക​​നി ഫി​​ലാ​​ന്ത്രോ​​പ്പീ​​സ് വ​​ഴി​​യു​​ള്ള അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ജീ​​വ​​കാ​​രു​​ണ്യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ, ആ​​വാ​​സ​​വ്യ​​വ​​സ്ഥ​​യു​​ടെ നി​​ർ​​മാ​​ണ​​ത്തി​​ലും പൊ​​തു ച​​ര​​ക്ക്, സേ​​വ​​ന​​ങ്ങ​​ളി​​ലെ ന​​വീ​​ക​​ര​​ണ​​ത്തി​​ലും ശ്ര​​ദ്ധ കേ​​ന്ദ്രീ​​ക​​രി​​ക്കു​​ന്നു.
298 കോ​​ടി രൂ​​പ​​യു​​ടെ സം​​ഭാ​​വ​​ന​​യു​​മാ​​യി ഹി​​ന്ദു​​ജ ഫാ​​മി​​ലി ആ​​ദ്യ പ​​ത്ത് സ്ഥാ​​ന​​ങ്ങ​​ളി​​ൽ തി​​രി​​ച്ചെ​​ത്തി.
ഹി​​ന്ദു​​ജ ഫൗ​​ണ്ടേ​​ഷ​​നി​​ലൂ​​ടെ ആ​​രോ​​ഗ്യ സം​​ര​​ക്ഷ​​ണം, വി​​ദ്യാ​​ഭ്യാ​​സം, സു​​സ്ഥി​​ര ഉ​​പ​​ജീ​​വ​​ന പ​​രി​​പാ​​ടി​​ക​​ളാ​​ണ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.

എ​​ട്ടാ​​മ​​തു​​ള്ള രോ​​ഹി​​ണി നി​​ലേ​​ക​​നി പ​​ട്ടി​​ക​​യി​​ലെ ഏ​​റ്റ​​വും ഉ​​ദാ​​ര​​മ​​തി​​യാ​​യ വ​​നി​​താ മ​​നു​​ഷ്യ​​സ്നേ​​ഹി​​യാ​​യി. രോ​​ഹി​​ണി നി​​ലേ​​ക​​നി ഫി​​ലാ​​ന്ത്രോ​​പ്പീ​​സി​​ന്‍റെ ചെ​​യ​​ർ​​പേ​​ഴ്സ​​ണും എ​​ക്സ്റ്റെ​​പ്പി​​ന്‍റെ സ​​ഹ​​സ്ഥാ​​പ​​ക​​യു​​മാ​​യ അ​​വ​​ർ വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ലും സാ​​മൂ​​ഹി​​ക വി​​ക​​സ​​ന​​ത്തി​​ലും ശ്ര​​ദ്ധ കേ​​ന്ദ്രീ​​ക​​രി​​ക്കു​​ന്നു.

ആ​​ദ്യ​​മാ​​യി ആ​​ദ്യ പ​​ത്തി​​ൽ ഇ​​ടം​​നേ​​ടി​​യ സു​​ധീ​​ർ, സ​​മീ​​ർ മേ​​ത്ത യു​​എ​​ൻ​​എം ഫൗ​​ണ്ടേ​​ഷ​​ൻ വ​​ഴി ആ​​രോ​​ഗ്യ പ​​രി​​പാ​​ല​​നം, വി​​ദ്യാ​​ഭ്യാ​​സം, ഗ്രാ​​മ​​വി​​ക​​സ​​നം എ​​ന്നി​​വ​​യെ പി​​ന്തു​​ണ​​യ്ക്കു​​ന്നു. വി​​ല്ലൂ പൂ​​ന​​വ​​ല്ല ഫൗ​​ണ്ടേ​​ഷ​​ൻ വ​​ഴി വി​​ദ്യാ​​ഭ്യാ​​സ, ആ​​രോ​​ഗ്യ സം​​ര​​ക്ഷ​​ണ സം​​രം​​ഭ​​ങ്ങ​​ൾ​​ക്കാ​​യി 173 കോ​​ടി രൂ​​പ സം​​ഭാ​​വ​​ന ന​​ൽ​​കി സൈ​​റ​​സ് എ​​സ്. പൂ​​ന​​വാ​​ല​​യും അ​​ദാ​​ർ പൂ​​ന​​വാ​​ല​​യും ആ​​ദ്യ പ​​ത്തി​​ൽ ഇ​​ടം നേ​​ടി.

ഇ​​ന്ത്യ​​യി​​ലു​​ട​​നീ​​ളം സം​​ഭാ​​വ​​ന​​യി​​ൽ കു​​ത്ത​​നെ​​യു​​ള്ള വ​​ർ​​ധ​​ന​​യാ​​ണ് മൊ​​ത്ത​​ത്തി​​ലു​​ള്ള പ​​ട്ടി​​ക എ​​ടു​​ത്തു​​കാ​​ണി​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ അ​​ഞ്ച് വ​​ർ​​ഷ​​ത്തി​​നി​​ടെ മു​​ൻ​​നി​​ര​​യി​​ലു​​ള്ള 25 ഉ​​ദാ​​ര​​മ​​തി​​ക​​ൾ മാ​​ത്രം 50,000 കോ​​ടി രൂ​​പ സം​​ഭാ​​വ​​ന ചെ​​യ്തി​​ട്ടു​​ണ്ട്, പ്ര​​തി​​ദി​​നം ശ​​രാ​​ശ​​രി 46 കോ​​ടി രൂ​​പ. 2014 മു​​ത​​ൽ ആ​​ദ്യ 25 പേ​​രു​​ടെ പ​​ട്ടി​​ക​​യി​​ൽ ഇ​​ടം നേ​​ടാ​​നു​​ള്ള പ​​രി​​ധി 180% വ​​ർ​​ധി​​ച്ചു. കൂ​​ടാ​​തെ, ഇ​​ന്ത്യ​​യി​​ലെ മി​​ക​​ച്ച 10 മ​​നു​​ഷ്യ​​സ്നേ​​ഹി​​ക​​ൾ​​ക്കു​​ള്ള പ​​രി​​ധി 2020 മു​​ത​​ൽ ഇ​​ര​​ട്ടി​​യി​​ല​​ധി​​ക​​മാ​​യി; 74 കോ​​ടി രൂ​​പ​​യി​​ൽനി​​ന്ന് 173 കോ​​ടി​​യാ​​യി ഉ​​യ​​ർ​​ന്നു. 2024ൽ ​​ഒ​​രാ​​ളു​​ടെ ശ​​രാ​​ശ​​രി സം​​ഭാ​​വ​​ന 43 കോ​​ടി രൂ​​പ​​യി​​ൽ നി​​ന്ന് 2025ൽ 54 ​​കോ​​ടി​​യാ​​യി ഉ​​യ​​ർ​​ന്നു.

ഉ​​യ​​ർ​​ന്ന മൂ​​ല്യ​​മു​​ള്ള സം​​ഭാ​​വ​​ന​​ക​​ളി​​ൽ കു​​തി​​ച്ചു​​ചാ​​ട്ട​​മാ​​ണു​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്. 100 കോ​​ടി രൂ​​പ​​യ്ക്കു മു​​ക​​ളി​​ൽ സം​​ഭാ​​വ​​ന ചെ​​യ്യു​​ന്ന വ്യ​​ക്തി​​ക​​ളു​​ടെ എ​​ണ്ണം 2018ൽ ​​ര​​ണ്ടു​​പേ​​രാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ ഈ ​​വ​​ർ​​ഷ​​മി​​ത് 18 ആ​​യി ഉ​​യ​​ർ​​ന്നു. 50 കോ​​ടി​​ക്കു മു​​ക​​ളി​​ൽ സം​​ഭാ​​വ​​ന ചെ​​യ്ത​​വ​​രു​​ടെ എ​​ണ്ണം 33 ആ​​യി. 20 കോ​​ടി​​ക്കു മു​​ക​​ളി​​ൽ സം​​ഭാ​​വ​​ന ചെ​​യ്ത​​വ​​ർ 70 ആ​​ണ്.

ര​​ഞ്ജ​​ൻ പൈ ​​വ്യ​​ക്തി​​ഗ​​ത ജീ​​വ​​കാ​​രു​​ണ്യ​​ത്തി​​ൽ മു​​ന്നി​​ൽ

മ​​ണി​​പ്പാ​​ൽ എ​​ഡ്യു​​ക്കേ​​ഷ​​ൻ ആ​​ൻ​​ഡ് മെ​​ഡി​​ക്ക​​ൽ ഗ്രൂ​​പ്പ് ചെ​​യ​​ർ​​മാ​​നാ​​യ ര​​ഞ്ജ​​ൻ പൈ ​​ഈ വ​​ർ​​ഷം വ്യ​​ക്തി​​ഗ​​ത ജീ​​വ​​കാ​​രു​​ണ്യ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ 100 കോ​​ടി രൂ​​പ​​യെ​​ന്ന നേ​​ട്ടം കൈ​​വ​​രി​​ച്ചു. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ആ​​കെ സം​​ഭാ​​വ​​ന 160 കോ​​ടി രൂ​​പ​​യാ​​ണ്. ഇ​​തോ​​ടെ വ്യ​​ക്തി​​ഗ​​ത സം​​ഭാ​​വ​​ന ന​​ല്കു​​ന്ന​​വ​​രി​​ൽ ഏ​​റ്റ​​വും ഉ​​ദാ​​ര​​മ​​തി​​ക​​ളാ​​യ ആ​​ദ്യ അ​​ഞ്ചു​​പേ​​രി​​ൽ ഒ​​രാ​​ളാ​​യി.

ഇ​​ൻ​​ഫോ​​സി​​സ് കു​​ടും​​ബം- ന​​ന്ദ​​ൻ നി​​ലേ​​ക​​നി, ക്രി​​സ് ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ, കെ. ​​ദി​​നേ​​ശ്, രോ​​ഹി​​ണി നി​​ലേ​​ക​​നി, കു​​മ​​രി ഷി​​ബു​​ലാ​​ൽ - സം​​യു​​ക്ത​​മാ​​യി ഈ ​​വ​​ർ​​ഷം 850 കോ​​ടി രൂ​​പ സം​​ഭാ​​വ​​ന ചെ​​യ്തു. പ്ര​​തി​​ദി​​നം ശ​​രാ​​ശ​​രി ര​​ണ്ടു കോ​​ടി രൂ​​പ. ജീ​​വ​​കാ​​രു​​ണ്യ​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ന് ഒ​​രു കോ​​ർ​​പ​​റേ​​റ്റ് ഗ്രൂ​​പ്പ് ന​​ൽ​​കു​​ന്ന ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന തു​​ക​​യെ​​ന്ന റി​​ക്കാ​​ർ​​ഡ് ഇ​​താ​​ണ്.

വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ സം​​ഭാ​​വ​​ന ല​​ഭി​​ച്ച​​ത്. 107 ഉ​​ദാ​​ര​​മ​​തി​​ക​​ൾ ഒ​​ന്ന​​ട​​ങ്കം 4166 കോ​​ടി രൂ​​പ ഇ​​തി​​ലേ​​ക്ക് സം​​ഭാ​​വ​​ന ചെ​​യ്തു.

സെ​​ൽ​​ഫ് മേ​​ഡ് ഉ​​ദാ​​മ​​തി​​ക​​ളു​​ടെ എ​​ണ്ണം ഈ ​​വ​​ർ​​ഷം 101 ആ​​യി ഉ​​യ​​ർ​​ന്നു. 2023ൽ 36 ​​പേ​​രാ​​യി​​രു​​ന്നു. വ​​നി​​താ മ​​നു​​ഷ്യ​​സ്നേ​​ഹി​​ക​​ളു​​ടെ എ​​ണ്ണം 24 ആ​​യി.

Latest News

Corehub Up